ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒമ്പത് ആഴ്ചയായി എയിംസില്‍ ചികിത്സയിലാണ് വാജ്പേയി

ദില്ലി: മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒമ്പത് ആഴ്ചയായി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് തുടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എയിംസില്‍ എത്തി വാജ്പേയിയെയും സന്ദര്‍ശിച്ചു. 93 കാരനായ വാജ്പേയി വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു.