Asianet News MalayalamAsianet News Malayalam

പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി

A C Moytheen with Pol Antony
Author
First Published Jan 12, 2017, 6:34 AM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ രാജിസന്നദ്ധ അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീൻ . പുറത്ത് വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ഒരുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പോൾ ആന്‍റണിയുടെ പ്രവര്‍ത്തനങ്ങളിൽ തൃപ്തനാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി എസി മൊയ്തീന് പോള്‍ ആന്‍റണി കത്ത് നല്‍കി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios