ആലത്തൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്.

പാലക്കാട് : പുതുപ്പരിയാരത്ത് കോളേജ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. ആലത്തൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് മരണമെന്ന ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു.

പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠറെയും സുനിതയുടെയും മകള്‍ അശ്വതിയാണ് മരിച്ചത്. അടുക്കള മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇന്നലെ രാവിലെ കോളേജിലേക്ക് പോയെങ്കിലും പതിനൊന്നു മണിയോടെ തിരികെ വന്നു. 

വൈകിട്ട് അഞ്ചിന് അമ്മ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. കോളേജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ത്ഥിനികളുടെയും പേര് കുറിപ്പിലുണ്ട്. അതേസമയം കുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ യാതൊന്നും കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അടുത്തിടെ കോളേജില്‍ ഹാജരാകാത്തത് ശ്രദ്ധയില്‍പ്പെട്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.