ചെറു വള്ളത്തിൽ മൽസ്യബന്ധത്തിന് പോയ 4 പേരെ കാണാതായതായി പരാതി.
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും ചെറു വള്ളത്തിൽ മൽസ്യബന്ധത്തിന് പോയ 4 പേരെ കാണാതായതായി പരാതി. കഴിഞ്ഞ ജൂലായ് 21 ന് മീൻ പിടിക്കാൻ പോയ ഹസ്സൻ, ഹംസ, അൻവർ, ഷാഹിദ് എന്നിവരാണ് തിരിച്ചെത്താത്തത്. ഇവർക്കായി കോസ്റ്റ്ഗാർഡ് തെരച്ചിൽ നടത്തുകയാണ്.
