കെഎസ്ഇബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തൃശൂർ: ആളൂരിൽ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി.