കോഴിക്കോട്: ജോലി ഭാരം കാരണം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പൊലീസുകാർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്താദ്യമായി പിറന്നാൾ ദിനത്തിലും വിവാഹ വാർഷിക ദിനത്തിലും പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകാൻ കോഴിക്കോട് ജില്ലാ പൊലീസ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ജന്മ ദിനവും വിവാഹ വാർഷികവുമൊക്കെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നഗരത്തിന്‍റെ കാവൽ കയ്യാളുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും ഇതിനൊന്നും കഴിയാറില്ല. ജോലിത്തിരക്കിൽ അവധി കിട്ടാത്തത് തന്നെ കാരണം.ജില്ലാ പൊലീസ് അസോസിയേഷൻ മുന്നോട്ട് വച്ച നിർദേശം സിറ്റി പൊലീസ് ചീഫ് എസ് കാളിരാജ് മഹേഷ് കുമാർ അംഗീകരിക്കുകയായിരുന്നു.
BYTE, ജി എസ് ശ്രീജിഷ്, ജില്ല സെക്രട്ടറി കേരള പൊലീസ് അസോസിയേഷൻ ഏറ്റവും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമാവും ഈ അവധികൾ റദ്ദാക്കപ്പെടുക. അവധി നൽകുന്നത് സേനയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനായി പൊലീസുകാരുടെ ജന്മ ദിനവും ഉൾപ്പെടുന്ന പട്ടിക ഉടൻ തയ്യാറാക്കും. അടുത്ത മാസം മുതൽ പദ്ധതി നിലവിൽ വരും. വിവാഹ വാർഷികത്തിന് അവധി നൽകാൻ കൊച്ചി സിറ്റി പൊലീസിലും തീരുമാനമായിട്ടുണ്ട്.
