ചെരുപ്പുകുത്തിയായ ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം നിത്യചിലവുകള്‍ക്ക് പോലും തികയില്ലെന്നിരിക്കെയാണ് രോഗം ഇവരെ തളര്‍ത്തിയത്.
ഇല്ലായ്മകളോട് പൊരുതി ജീവിച്ച് വരുകയായിരുന്നു വിശാലവും കുടുംബവും. ചെരുപ്പ്കുത്തിയായ ഭര്‍ത്താവിന് കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഇരു വൃക്കകളും തകരാറിലായ വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. ദുരിതത്തിലായ കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കി വിശാലത്തെ ചികിത്സിച്ചു. മരുന്നിനും ഡയാലിസിസിനുമായി ചിലവായത് ലക്ഷങ്ങള്‍. ഇനി ചികിത്സക്കായി പണമില്ല.
വാടക വീട്ടിലാണ് വിശാലവും കുടുംബവും കഴിയുന്നത്. ഏക മകന്‍ അക്ഷയ്കുമാര്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ചികിത്സ ചിലവും മകന്റെ പഠനചിലവുമൊക്കെ ആകുമ്പോള്‍ പല ദിവസവും കുടുംബം പട്ടിണിയിലാണ്. ജീവന്‍ പിടിച്ച് നിര്‍ത്താന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിശാലവും കുടുംബവുമിപ്പോള്‍.

സഹായം എത്തിക്കേണ്ട വിലാസവും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും
സെക്രട്ടറി നവോദയ കലാസമിതി
പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട നോര്‍ത്ത് , തൃശൂര്‍ 680 125
ഫോണ്‍ വിനയന്‍ 9349000080
കരുവന്നൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 112
A/C NO 2530
തൃശൂര്‍ 680711
ഫോണ്‍ 0480 2888987
