കെപിസിസി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നേതൃത്വത്തിന് ആവശ്യം വിട്ടുവീഴ്ചാ മനോഭാവമാണെന്ന് എ കെ ആന്റണി പറഞ്ഞു. കേരളത്തിൽ തലമുറമാറ്റം അത്ര എളുപ്പമല്ല.എല്ലാ തലമുറയിൽ പെട്ടവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കണമെന്നും എ കെ ആന്‍റണി.

അതേസമയം ഡിസിസി പുനഃസംഘടനയിൽ അതൃപ്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എല്ലാ ഡിസിസി പ്രസിഡന്‍റുമാരും തനിക്ക് വേണ്ടപ്പെട്ടവരാണ്. പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കു . സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്നം മാത്രമേ ഇപ്പോൾ ഉള്ളൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.