ന്യൂഡൽഹി: കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം വലിയ സുരക്ഷാ വീഴ്ചയെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്‍റണി. പഠാന്‍കോട്ടില്‍ നിന്ന് കേന്ദ്രം പാഠം ഉള്‍കൊണ്ടില്ലെന്നും സൈനികര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും ആന്‍റണി പറഞ്ഞു. ശക്തമായ സൈനിക നീക്കത്തിലൂടെ മാത്രമേ തീവ്രവാദികളെ നേരിടാൻ സാധിക്കൂവെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിലെ പ്രശ്ന പരിഹാരത്തിന് നിരന്തര ചർച്ച മാത്രമാണ് ഏക പരിഹാര മാർഗം. സമാധാന ശ്രമം പരാജയപ്പെട്ടാലും സര്‍വ്വകക്ഷി സംഘം ചർച്ച തുടരണം. താഴ്വരയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള സൈനിക നടപടി ഉചിതമല്ലെന്നും ആന്‍റണി വ്യക്തമാക്കി.
