Asianet News MalayalamAsianet News Malayalam

പക്വതയില്ലാതെയാണ് സർക്കാർ ശബരിമല വിധി നടപ്പാക്കിയത്: എ.കെ. ആന്‍റണി

പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സർക്കാർ ശബരിമല വിധി നടപ്പാക്കിയതെന്ന് എ.കെ.ആന്‍റണി. സൗമ്യരായ ഭക്തൻമാർ പോലും ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നു. കേന്ദ്രവും സംസ്ഥാന ഭരണകക്ഷികളാണ് ഈ സ്ഥിതിക് കാരണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.
 

a k antony on sabarimala
Author
Thiruvananthapuram, First Published Oct 20, 2018, 6:46 PM IST

തിരുവനന്തപുരം: പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സർക്കാർ ശബരിമല വിധി നടപ്പാക്കിയതെന്ന് എ.കെ.ആന്‍റണി. സൗമ്യരായ ഭക്തൻമാർ പോലും ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നു. കേന്ദ്രവും സംസ്ഥാന ഭരണകക്ഷികളാണ് ഈ സ്ഥിതിക് കാരണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.

ദേവസ്വം ബോർഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. കേന്ദ്ര സർക്കാർ വിചാരിച്ചിരുന്നുവെങ്കിൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാമായിരുന്നു. കേരളത്തെ രണ്ടാക്കി കുത്തകയാക്കി വയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും ചേർന്ന് ചെയ്യുന്നത്. മുൻ വിധിയില്ലാതെ വിശ്വാസികളുടെ സംഘടനകളുടെ യോഗം വിളിക്കണം എന്നും എ.കെ ആന്‍റണി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios