ബഹുസ്വരത കാത്ത് സൂക്ഷിച്ചില്ലെങ്കിൽ പട്ടാളം വിചാരിച്ചാലും രാജ്യത്തെ ഐക്യം സംരക്ഷിക്കാനാകില്ലെന്ന് എ കെ ആന്റണി. കോൺഗ്രസ് നേതാവ് എം എം ജേക്കബിന് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

അസഹിഷ്‍ണുത വർദ്ധിച്ച് വരുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് സൂചിപ്പിച്ച എ കെ ആന്റണി എന്ത് കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത് പൊട്ടിത്തെറിയിലെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി.

മേഘാലയ ഗവർണറായിരുന്നപ്പോൾ എം എം ജേക്കബ് എല്ലാ വിഭാഗളെയും ഒരുമിച്ച് കൊണ്ട് പോയത് ചൂണ്ടിക്കാട്ടിയാണ് എ കെ ആന്റണി കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകാനും എ കെ ആന്റണി മറന്നില്ല.