കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്കി  

തിരുവനന്തപുരം:കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റെണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.