ദില്ലി: ഫോണ്‍ വിളിക്കേസില്‍ കുറ്റ വിമുക്തനായാല്‍ എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

രണ്ട് വാല്യങ്ങളിലായി 405 പേജ് റിപ്പോര്‍ട്ടാണ് പി എസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്വയം നിയന്ത്രണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്ന് പി എസ് ആന്റണി കമ്മീഷന്‍ പ്രതികരിച്ചു. അതേസമയം വിഷയത്തിൽ പ്രതിക്ഷയോ നിരാശേയോ ഇല്ലെന്ന് ശശീന്ദ്രൻ കാസർകോട്ട് പറഞ്ഞു