15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എ.എൻ രാധാകൃഷ്ണന് ഐക്യദാർഢ്യവുമായി ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ഇന്ന് സമരപ്പന്തലിൽ എത്തും.

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എ.എൻ രാധാകൃഷ്ണന് ഐക്യദാർഢ്യവുമായി ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ഇന്ന് സമരപ്പന്തലിൽ എത്തും.

അതേസമയം, ശബരിമല പ്രശ്നത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരവും നാലാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫസർ എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.