കൈയിൽ ഒരു വലിയ കുട പിടിച്ച് ഉയരത്തിൽ നിന്ന് ചാടുകയാണ് മേരി പോപ്പിൻസ് ചലഞ്ച്. കാറ്റിന്റെ ​ഗതി അനുസരിച്ചാണ് കുടയുമായി ചാടുന്ന ആൾ എത്തിച്ചേരുന്നത്. കിക്കീ ചലഞ്ച് ആവശ്യപ്പെട്ടത് ഡാൻസ് ചെയ്യാനുള്ള കഴിവാണെങ്കിൽ ഈ ചലഞ്ചിന് സാഹസികതയാണ് വേണ്ടത്.


ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാ​ഗൺ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മേരി പോപ്പിൻസ് ചലഞ്ച്. വാൾട്ട് ഡിസ്നിയുടെ മേരി പോപ്പിൻസ് എന്ന കഥയാണ് ഈ ചലഞ്ചിന് അടിസ്ഥാനം. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയാണ് മേരി പോപ്പിൻസ്. കുട്ടികൾക്ക് വേണ്ടി പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളിലാണ് ഈ മാജിക്കൽ കഥാപാത്രമുള്ളത്. കൈയിൽ ഒരു കുട പിടിച്ച് ഉയരത്തിൽ നിന്ന് ചാടുകയാണ് മേരി പോപ്പിൻസ് ചലഞ്ച്. കാറ്റിന്റെ ​ഗതി അനുസരിച്ചാണ് കുടയുമായി ചാടുന്ന ആൾ എത്തിച്ചേരുന്നത്. 

കിക്കീ ചലഞ്ച് ആവശ്യപ്പെട്ടത് ഡാൻസ് ചെയ്യാനുള്ള കഴിവാണെങ്കിൽ ഈ ചലഞ്ചിന് സാഹസികതയാണ് വേണ്ടത്. അതുകൊണ്ട് തന്നെ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാലത്തിനും കെട്ടിടങ്ങൾക്കും മുകളിൽ നിന്നാണ് പലരും ഈ ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. എ സ്പൂൺ ഫുൾ ഓഫ് ഷു​ഗർ ഹെൽപ്സ് ദ് മെഡിസിൻ ​ഗോ ഡൗൺ എന്ന മേരി പോപ്പിൻസ് ​ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കി‍ടുന്നുണ്ട്.