കാര്‍ ഡ്രൈവര്‍ പറവൂര്‍ സ്വദേശി പുത്തന്‍ വേലിക്കര മാടപ്പുറത്ത് വീട്ടില്‍ രാഹുല്‍ രാജീവ് (20) നെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു.
ഇടുക്കി: ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് പോലീസുകാരന് പരിക്കേറ്റു. മൂന്നാര് പോലീസ് സ്റ്റേഷനിലെ ട്രാഫിക്ക് യൂണിറ്റിലെ പി.കെ.രാജീവിനാണ് പരിക്കേറ്റത്. മാട്ടുപ്പെട്ടി റോഡിലെ വളവിന് സമീപം കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ഇനോവ കാര് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ രാജവനെ മൂന്നാര് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സംഭവത്തില് കാര് ഡ്രൈവര് പറവൂര് സ്വദേശി പുത്തന് വേലിക്കര മാടപ്പുറത്ത് വീട്ടില് രാഹുല് രാജീവ് (20) നെതിരെ മൂന്നാര് പോലീസ് കേസെടുത്തു. രണ്ടുദിവസമായി മൂന്നാറിലും പരിസരത്തും വന് ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികള് ഏറെയെത്തുന്ന മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളില് മണിക്കൂറുകളാണ് വാഹനങ്ങള് കിടക്കുന്നത്.
കുറുഞ്ഞിക്കാലത്തിന് മുമ്പുണ്ടായ ഗതാഗത കുരുക്കുപോലും ഉള്ക്കൊള്ളാന് മൂന്നാറിന് കഴിയുന്നില്ല. സഞ്ചാരികള്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കിയതായി അവകാശപ്പെടുന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങള് ഫലം കണ്ടിട്ടില്ലെന്നുള്ളതിന്റെ നേര്കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി മൂന്നാറില് കാണുന്നത്. എന്നാല് ഇത്തരം പ്രശ്നങ്ങല്ക്ക് പരിഹാരം കാണുന്നതിന് സര്ക്കാരിന് കഴിയുന്നില്ലെന്നുള്ളതാണ് വാസ്ഥവം. ഒരാഴ്ചക്കുള്ളില് രാജമല മാത്രം സന്ദര്ശിച്ചത് മുപ്പതിനായിരത്തിലധികം സന്ദര്ശകരാണ്.
