ആലപ്പുഴ: ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി. സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ (7 വയസ്സ്) മരിച്ചു. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
