തായ്‌വാന്‍ ദേശീയ യാത്രാ വിമാനമായ ചൈന എയര്‍ലൈന്‍സിലെ പൈലറ്റ് വെങ് ജിയാഖി ആണ് വിമാനം പറത്തുന്നതിനിടെ ഉറങ്ങിയത്. രണ്ട് പതിറ്റാണ്ടോളമായി പൈലറ്റായി സേവനം അനുഷ്ഠിക്കുന്നയാളാണ് ജിയാഖി

ബീജിംഗ്: വിമാനാപകടങ്ങള്‍ക്ക് പലപ്പോഴും പൈലറ്റുമാരുടെ അശ്രദ്ധ കാരണമാകാറുണ്ട്. ആകാശത്ത് പറന്നുയര്‍ന്ന വിമാനത്തിലിരുന്ന് പൈലറ്റ് കോക്ക്പീറ്റിലിരുന്ന് ഉറങ്ങിയാല്‍ യാത്രക്കാരുടെ ജീവന്‍ തുലാസിലാകും. എന്നാല്‍ അത്തരം സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാണ് ചൈനയില്‍ നിന്നുള്ള വീഡിയോ വ്യക്തമാക്കുന്നത്. വിമാനം പറത്തുന്നതിനിടെ പൈലറ്റ് ഉറങ്ങിപ്പോയി. തൊട്ടടുത്തുണ്ടായിരുന്ന സഹപൈലറ്റാകട്ടെ വീഡിയോ പകര്‍ത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

വീഡിയോ വൈറലായതോടെ ഉറങ്ങിയ പൈലറ്റിനും വീഡിയോ എടുത്ത പൈലറ്റിനും എയര്‍ലൈന്‍ കമ്പനി വക ശിക്ഷയും ലഭിച്ചു. തായ്‌വാന്‍ ദേശീയ യാത്രാ വിമാനമായ ചൈന എയര്‍ലൈന്‍സിലെ പൈലറ്റ് വെങ് ജിയാഖി ആണ് വിമാനം പറത്തുന്നതിനിടെ ഉറങ്ങിയത്. രണ്ട് പതിറ്റാണ്ടോളമായി പൈലറ്റായി സേവനം അനുഷ്ഠിക്കുന്നയാളാണ് ജിയാഖി.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയ വിമാനകമ്പനി ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വീഡിയോ എടുത്ത് വൈറലാക്കിയ സഹ പൈലറ്റിന് താക്കിത് നല്‍കിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.