അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

അമ്പലപ്പുഴ: ആറാം ക്ലാസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് കോമന വെളിയില്‍ വീട്ടില്‍ (സ്വീറ്റ് ഡ്രീം) ബിനിമോന്‍-അശ്വതി ദമ്പതികളുടെ മകന്‍ കാശിനാഥന്‍ (12) ആണ് മരിച്ചത്. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഇരട്ടക്കുളങ്ങരയില്‍ ഇന്ന് വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. 

കുളിക്കാനിറങ്ങിയ കാശിനാഥനെ ഏറെ നേരം കഴിഞ്ഞും കാണാതായതിനെ തുടര്‍ന്ന് സമീപത്ത് ആരാധനയ്ക്കായുള്ള സാധനങ്ങള്‍ വില്‍ക്കുന്നയാള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐ മാരായ, പ്രശാന്ത്, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിമോണ്‍, ഹോം ഗാര്‍ഡ് നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചെളിയില്‍ ആഴ്ന്ന നിലയില്‍ കാശിനാഥനെ കണ്ടെത്തിയത്. പോലീസ് ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.