കോട്ടയം: ശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരം യാത്ര. ഇന്നലെയാണ് ശബരി എക്സ്പ്രസിന്റെ എസ്-13 കോച്ചിലെ സ്ലീപ്പര്‍ കോച്ചില്‍ ഉമ്മന്‍ ചാണ്ടി യാത്ര ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിലായിരുന്നു ഉമ്മന്‍ ചാണ്ടി കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.

കോച്ചില്‍ കയറി സഹയാത്രികരോട് അല്‍പനേരം കുശലം പറഞ്ഞശേഷം ക്ഷീണമകറ്റാനായി സീറ്റില്‍ കിടന്നുറങ്ങിയ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹയാത്രക്കാരിലൊരാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഷാഫി പറമ്പില്‍ അടക്കമുള്ള യുവ എംഎല്‍എമാരും ഉമ്മന്‍ ചാണ്ടിയുടെ യാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരക്കൊഴിവാക്കാനായി സാധാരണയായി സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്യാറുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രത്യേകിച്ച് ദീര്‍ഘദൂരയാത്രകളില്‍. ഇത്തരം യാത്രകളില്‍ ആളുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുമെന്നും വിഐപി പരിഗണനയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും
ഉമ്മന്‍ ചാണ്ടി എന്‍ഡിടിവിയോട് പറഞ്ഞു.

മുമ്പ് കൊല്ലത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മാധ്യമങ്ങളിലെ ഒന്നാംപേജ് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ട്രെയിന്‍ യാത്ര എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളും വാര്‍ത്തായക്കിയിട്ടുണ്ട്.

മുമ്പ് കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തപ്പോള്‍