ചിറയുടെ ഷട്ടറുകൾ പൂർണ്ണമായി തുറന്നതിനാൽ ശക്തമായ ഒഴുക്കിൽ പുഴയ്ക്ക് കുറുകെ നീന്തുകയായിരുന്ന ജിതിൻ മുങ്ങി താഴുകയായിരുന്നു.
തിരുവനന്തപുരം: വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ മുട്ടിക്കൽ ചിറയിൽ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുലിയന്നൂർ ചിരിയങ്കണ്ടത്ത് സൈമന്‍റെ മകൻ ജിതി ( 17 ) നെയാണ് കാണാതായത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളൊത്ത് കുളിക്കാൻ ചിറയിലെത്തിയതായിരുന്നു. ചിറയുടെ ഷട്ടറുകൾ പൂർണ്ണമായി തുറന്നതിനാൽ ശക്തമായ ഒഴുക്കിൽ പുഴയ്ക്ക് കുറുകെ നീന്തുകയായിരുന്ന ജിതിൻ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുകൾ കരഞ്ഞ് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്‌സെത്തി തിരച്ചിൽ തുടരുകയാണ്.
