'ത്രികോണാകൃതിയിലുള്ള മുഖം, കട്ടിയുള്ള വരപോലെയുള്ള മുടിനാരുകള്‍, എല്‍ ആകൃതിയില്‍ മൂക്ക്, കുത്തു കണക്കെ കണ്ണുകള്‍, ഒരു ചെവി, ചെറിയ തൊപ്പി'. മോഷ്ടാവിന്റെ രൂപം വിശദീകരിച്ച് ദൃക്‌സാക്ഷി വരച്ച രേഖചിത്രം ഒറ്റനോട്ടത്തില്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പോലെ തോന്നുമെങ്കിലും മോഷ്ടാവിനെ വലയിലാക്കിയത് ഈ ചിത്രമാണ്.
പെന്‍സില്‍വാനിയയിലെ ലാന്‍കസ്റ്ററിലെ കാര്‍ഷികചന്തയില്‍നിന്ന് ജനുവരി 30ന് പണവുമായി കടന്നയൊള കുറിച്ച് ഒരു സൂചനയും ലഭിക്കാതെ ഉഴറിയപ്പോഴാണ് ദൃക്‌സാക്ഷി ഓര്‍മ്മയില്‍നിന്ന് ആ ചിത്രം വരച്ചെടുത്തത്. ചിത്രത്തിലെ മുഖത്തിന് താന്‍ പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി സാമ്യമുണ്ടെന്ന സംശയമാണ് പൊലീസ് അന്വേഷണത്തിന്റെ ചുരുളഴിച്ചത്. ഈ കാര്‍ട്ടൂണ്‍ ചിത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്‌സാക്ഷിക്ക് കാണിച്ചു കൊടുത്താണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
തുടര്‍ന്ന്, 44 കാരനായ നൂയെന്‍ എന്ന പ്രതിയെ ഈ ചിത്രം ഉപയോഗിച്ച് പോലീസ് വലയിലാക്കുകയാൈയിരുന്നു. രണ്ട് മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. താന്‍ വരച്ച ചിത്രം മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ടെന്ന് ദൃക്‌സാക്ഷിയായ ഹിക്കി പറയുന്നു.
