ജോലി വാഗ്ദ്ധാനം ചെയ്ത് കുടുംബ സുഹൃത്തും ഇയാളുടെ രണ്ട് അമ്മാവന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വീണ്ടും പ്രായപൂര്‍ത്തായികാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ജോലി വാഗ്ദ്ധാനം ചെയ്ത് കുടുംബ സുഹൃത്തും ഇയാളുടെ രണ്ട് അമ്മാവന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

ഒരു ദിവസം വീട്ടുതടങ്കലില്‍ വച്ചു. രണ്ട് ലക്ഷം രൂപ അച്ഛന്‍ നല്‍കിയ ശേഷമാണ് വിട്ട് നല്‍കിയത്. ബലാത്സംഗ വിവരം അച്ഛനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ അച്ഛനടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്റെ അമ്മയെ വ്യാജ പരാതി നല്‍കി അച്ഛന്‍ ജയിലിലടച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു