ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ക്രിമിനല്‍ കുറ്റമാക്കണമെന്ന് മുന്‍ സിഎെഎ ഉദ്യോഗസ്ഥനും കംപ്യൂട്ടര്‍ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്നോഡന്‍. ട്വിറ്ററിലൂടെയാണ് സ്നോഡന്‍ പ്രതികരണം അറിയിച്ചത്. സേവനങ്ങള്‍ക്ക് അനുചിതമായ വഴിയാണ് ആധാര്‍ എന്നായിരുന്നു സ്നോഡന്‍റെ ട്വീറ്റ്.
ഇന്ത്യന്‍ ചാര സംഘടന റോയുടെ മുന്‍ മേധാവിയായിരുന്ന കെ. സി വര്‍മയുടെ ഓണ്‍ലൈന്‍ ലേഖനവുമായി ബന്ധപ്പെട്ടാണ് സ്നോഡന്‍റെ പ്രതികരണം. ആധാര്‍ ബാങ്കുകളും ടെലികോമുകളടക്കമുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്നും എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും റോ ഉദ്യോഗസ്ഥന്‍ പറയുന്നതാണ് സ്നോഡന്‍റെ ട്വീറ്റ്.
ആധാറുമായി ബന്ധപ്പെട്ട സ്നോഡന്‍റെ മൂന്നാമത്തെ ട്വീറ്റാണിത്. 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങളറ്‍ ചോര്‍ത്തി കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് സ്നോഡന്‍ ഇതിന് മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. ട്രിബ്യൂണ്‍ ദിനപത്രമായിരുന്നു അന്വേഷണാത്മക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാര്‍ നീതിയില്‍ ഉത്കണ്ഠാകുലരാണെങ്കില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഈ നയത്തില്‍ മാറ്റം വരുത്തണം. അതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം. അവരെ യു. െഎഡിഎെഎ എന്ന് വിളിക്കാമെന്നായിരുന്നു സ്നോഡന്‍ ട്വീറ്റ് ചെയ്തത്.
