ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹത്തിന്‍റെ ബാച്ച്‌ലര്‍ പാർട്ടി ഈ മാസം 23 മുതൽ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടൻ റിസോട്ട് സിറ്റിയായ സെന്‍റ് മോറിറ്റ്സിൽ നടക്കും.
സുറിക്ക്: രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ മകന്‍റെ വിവാഹത്തിന്‍റെ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.

മുംബൈയില്‍ വെച്ച് മാര്‍ച്ച് ഒന്‍പതിനാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹത്തിന്‍റെ ബാച്ച്‌ലര്‍ പാർട്ടി ഈ മാസം 23 മുതൽ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടൻ റിസോട്ട് സിറ്റിയായ സെന്‍റ് മോറിറ്റ്സിൽ നടക്കും. 20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയരുന്ന ടെന്‍റിന്‍റെ നിര്‍മ്മാണം സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം പൂര്‍ത്തിയായി വരുന്നു.

ലണ്ടനിൽ നിന്നുള്ള ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയാണ് പ്രീ വെഡിങ് പാർട്ടിക്കായി സെന്‍റ് മോറിറ്റ്സ് കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തുന്നത്. ബാച്ച്‌ലര്‍ പാർട്ടിയിൽ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ആകാശിന്‍റെ സുഹൃത്തായ ബോളിവുഡ് താരം രണ്‍ബീര്‍ കബീര്‍ എത്തുമെന്നാണ് സൂചന. സൂറിക്ക് എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ ദൂരമുണ്ട് സെന്‍റ് മോറിറ്റ്സിലെത്താൻ. ടാക്‌സി ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായി അതിഥികളെ എത്തിക്കും.

കഴിഞ്ഞ ഡിസംബറലായിരുന്നു മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. ബോളിവുഡ് താരങ്ങള്‍ അടക്കമെത്തിയ വലിയ വിവാഹാഘോഷമായിരുന്നു അത്. ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്.



