Asianet News MalayalamAsianet News Malayalam

ട്വിറ്ററിൽ അൺഫോളോ ചെയ്ത് അവ​ഗണിച്ചു; എഎപി എംഎൽഎ അൽക ലാംബയുടെ രാജി ഭീഷണി

എന്നാൽ അൽകയെ പുറത്താക്കാൻ പാർട്ടി യാതൊരു വിധത്തിലും ശ്രമിച്ചിട്ടില്ലെന്നും അവരാണ് പുറത്താകാൻ ശ്രമിക്കുന്നതെന്നും പാർട്ടി വക്താവ് അറിയിച്ചു. അതിന് വേണ്ടിയാണ് അൽക ഇത്തരം ന്യായങ്ങൾ പറയുന്നത്. പാർട്ടി ആരെയെങ്കിലും സസ്പെൻഡ് ചെയ്താൽ തെറ്റ് തിരുത്തിയെന്ന് കണ്ടാല്‍ അവരെ തിരിച്ചെടുക്കാറുണ്ട്.

aap mla alka lamba claims party wants to quit her
Author
New Delhi, First Published Feb 5, 2019, 10:27 PM IST

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ അൺഫോളോ ചെയ്ത് അവ​ഗണിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ അൽക ലാംബയുടെ രാജി ഭീഷണി. പാർട്ടി വിടാനാണ് തന്റെ തീരുമാനമെന്നു എഎപി നിലപാട് വ്യക്തമാക്കണമെന്നും അൽക ലാംബ ആവശ്യപ്പെട്ടു. എഎപി തന്നയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ ട്വിറ്ററിൽ അൺഫോളോ ചെയ്തും വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കിയും ഒഴിവാക്കുകയാണ് എന്നാണ് അൽകയുടെ ആരോപണം.

എന്നാൽ അൽകയെ പുറത്താക്കാൻ പാർട്ടി യാതൊരു വിധത്തിലും ശ്രമിച്ചിട്ടില്ലെന്നും അവരാണ് പുറത്താകാൻ ശ്രമിക്കുന്നതെന്നും പാർട്ടി വക്താവ് അറിയിച്ചു. അതിന് വേണ്ടിയാണ് അൽക ഇത്തരം ന്യായങ്ങൾ പറയുന്നത്. പാർട്ടി ആരെയെങ്കിലും സസ്പെൻഡ് ചെയ്താൽ തെറ്റ് തിരുത്തിയെന്ന് കണ്ടാൽ അവരെ തിരിച്ചെടുക്കാറുണ്ട്. പ്രസ്ഥാനങ്ങളിലും പാർട്ടികളിലും അം​ഗങ്ങളായിരിക്കുന്നവർ പാലിക്കേണ്ട ചില മര്യാദകളുണ്ട്. - എഎപി വക്താവ് വ്യക്തമാക്കി. ട്വിറ്ററിൽ നിന്നും അൺഫോളോ ചെയ്തത് കെജ്രിവാളിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാർട്ടി വക്താവ് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios