കൊച്ചി: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഇടപ്പള്ളി സ്വദേശി അബ്ദുൾ ജലീലിന്റെ കുടുംബം ദുരിതത്തില്‍. ഓട്ടോറിക്ഷാതൊഴിലാളിയായ ജലീൽ മൂന്ന് യുവാക്കളെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് മരിച്ചത്. നാട്ടുകാർക്ക് അബ്ദുൾ ജലീൽ അവരുടെ പ്രിയപ്പെട്ട ബാബുവാണ്. പതിനേഴാം തിയതി വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോൾ വീട്ടുകാരെ ബന്ധുവീട്ടിലാക്കി തിരിച്ചു വന്നപ്പോളാണ് അപകടമുണ്ടായത്. ഇടപ്പള്ളി തോടിന് സമീപത്ത് നിന്ന യുവാക്കൾ വെള്ളക്കെട്ടിലേക്ക് വീഴുന്നത് ജലീൽ കണ്ടു. നാട്ടുകാർക്കൊപ്പം അവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ജലീല്‍. പക്ഷെ ആ ശ്രമം വിഫലമായി. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ജലീലിനെ ആശ്രയിച്ചുകഴിഞ്ഞിരുന്നത് ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളും. വീടിനും ഓട്ടോറിക്ഷ വാങ്ങാനുമായി വായ്പയെടുത്ത വകയിൽ ലക്ഷങ്ങൾ കടം.
കൊച്ചി: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഇടപ്പള്ളി സ്വദേശി അബ്ദുൾ ജലീലിന്റെ കുടുംബം ദുരിതത്തില്‍. ഓട്ടോറിക്ഷാതൊഴിലാളിയായ ജലീൽ
മൂന്ന് യുവാക്കളെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് മരിച്ചത്. നാട്ടുകാർക്ക് അബ്ദുൾ ജലീൽ അവരുടെ പ്രിയപ്പെട്ട ബാബുവാണ്. പതിനേഴാം തിയതി വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോൾ വീട്ടുകാരെ ബന്ധുവീട്ടിലാക്കി തിരിച്ചു വന്നപ്പോളാണ് അപകടമുണ്ടായത്.
ഇടപ്പള്ളി തോടിന് സമീപത്ത് നിന്ന യുവാക്കൾ വെള്ളക്കെട്ടിലേക്ക് വീഴുന്നത് ജലീൽ കണ്ടു. നാട്ടുകാർക്കൊപ്പം അവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ജലീല്‍. പക്ഷെ ആ ശ്രമം വിഫലമായി. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ജലീലിനെ ആശ്രയിച്ചുകഴിഞ്ഞിരുന്നത് ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളും. വീടിനും ഓട്ടോറിക്ഷ വാങ്ങാനുമായി വായ്പയെടുത്ത വകയിൽ ലക്ഷങ്ങൾ കടം.
