2014 ആഗസ്റ്റ് മുതല്‍ നഗരത്തിലെ സഹായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിക്ക് കഴിഞ്ഞ ഒരാഴ്ചയായി വൃക്കരോഗം മൂര്‍ച്ഛിച്ചിരുന്നു. രക്തത്തില്‍ ക്രിയാറ്റിനിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയും അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് വിദഗ്ധ ചികിത്സ അനുവദിക്കണമെന്ന ആവശ്യവുമായി മദനി കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍എസ് മേഖരിക്കിനെ സമീപിച്ചത്.
ചികിത്സയ്‌ക്കായി ബെംഗളൂരു നഗരപരിധിയിലെവിടെ വേണമെങ്കിലും മദനിയ്‌ക്ക് സഞ്ചരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മദനിയെ ഹെബ്ബാകള്‍ക്ക് ശേഷം ചികിത്സ എങ്ങനെ തുടരണമെന്ന കാര്യം തീരുമാനമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.സദാശിവ മൂര്‍ത്തി ചാര്‍ജ്ജെടുത്ത സാഹചര്യത്തില്‍ ബെംഗളൂരു എന്‍ഐഎ കോടതിയില്‍ കേസിലെ വിചാരണ നടപടികള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്.
