ദില്ലി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കഴിഞ്ഞ വെള്ളിയാഴ്ച്ച കേസ് പരിഗണനക്ക് വന്നെങ്കിലും ഇന്ന് പരിഗണിക്കുന്നതിനായി മാറ്റി വെക്കുകയായിരുന്നു.
ചികിത്സാ ആവശ്യങ്ങള്‍ക്കായി മദനിക്ക് നേരത്തെ ജാമ്യം അനുവദിച്ച് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബെംഗളൂരുവിന് പുറത്തേക്ക് പോവാന്‍ അനുവാദമുണ്ടായിരുന്നില്ല.അതേ സമയം രോഗബാധിതയായ അമ്മയെ കാണാന്‍ പോവുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു.
