കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമി തിരിച്ചുവരുമെന്ന് അച്ഛന്‍ മുൻ ലഫ്റ്റ്നന്‍റ് കമാണ്ടര്‍ വി.സി.ടോമി. മനോധൈര്യം ഉള്ളത് കൊണ്ട് അഭിലാഷ് പ്രതിസന്ധി അതിജീവിക്കുമെന്നും ഓസ്ട്രേലിയയിലേക്ക് പോവുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവിധ സേന വിഭാഗങ്ങളും രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിനായി കൈകോർക്കുകയാണ്. രക്ഷാപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും അഭിലാഷ് ടോമിയുടെ അച്ഛൻ പ്രതികരിച്ചു.