കൊലപാതകത്തില്‍ പങ്കില്ലെന്ന എസ്.ഡി.പി.ഐ നിലപാട് സ്വാഭാവികമാണ്.
കൊച്ചി: അഭിമന്യു വധത്തില് കുറ്റക്കാരായ മുഴുവന് പേരും ഉടന് പൊലീസ് പിടിയിലാകുമെന്ന് മന്ത്രി ജി.സുധാകരന്. അന്വേഷണം അതിന്റെ വഴിയില് നടക്കുന്നുണ്ട്. പ്രതികളെയെല്ലാം ഉടന് പിടികൂടാന് സാധിക്കും.
കൊലപാതകത്തില് പങ്കില്ലെന്ന എസ്.ഡി.പി.ഐ നിലപാട് സ്വാഭാവികമാണ്. തങ്ങള് അല്ല പ്രതികള് എന്ന തരത്തില് ഉള്ള എസ്ഡിപിഐ നിലപാട് സ്വാഭാവികമാണ്. പ്രതികൾ ആയവർ ആരും തങ്ങളാണ് പ്രതികളെന്ന് പറയാറില്ല എന്നും സുധാകരൻ പറഞ്ഞു.
ജലന്ദർ ബിഷപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ബിഷപ്പുമാര്ക്ക് എതിരായ ആരോപണങ്ങള് പണ്ട് മുതലേ ഉള്ളതാണെന്നും ഇൗ സംഭവത്തില് സഭ അന്വേഷണം നടത്തുന്നുണ്ടെന്നും അതോടൊപ്പം തന്നെ പൊലീസും മികച്ച രീതിയില് അന്വേഷണം നടത്തുന്നുണ്ടെന്നും ജി.സുധാകരന് പറഞ്ഞു.
