23ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കും കോടിയേരി ബാലകൃഷ്ണനാണ് തറക്കല്ലിടുന്നത്
ഇടുക്കി: ഒറ്റമുറി വാടക വീട്ടിലെ ദുരിത ജീവത്തില് നിന്നും അഭിമന്യുവിന്റെ കുടുംബത്തിന് മോചനം. സി.പി.എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില് അഭിമന്യുവിന്റെ കുടുംബത്തിനായി നിര്മ്മിക്കുന്ന വീടിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കും. ഈ മാസം 23ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തറക്കല്ലിടീല് കര്മ്മം നിര്വ്വഹിക്കും.
ഒരുനൂറ്റാണ്ടായി നാല് തലമുറയോളം ഈ വാടകവീട്ടിലെ ഒറ്റമുറിയിവാണ് അഭിമന്യുവിന്റെ പൂര്വ്വികരും കുടുംബവും അന്തിയുറങ്ങിയിരുന്നത്. പഠിച്ച് ജോലി കിട്ടായാല് കുടുംബത്തിന്റെ എല്ലാ ബാധ്യതകളും കഷ്ടപ്പാടുകളും തീരുമെന്നും ഒരു വീടാണ് തന്റെ സ്വപ്നമെന്നും ആവര്ത്തിച്ച് പറഞ്ഞിരുന്ന അഭിമന്യുവിന്റെ ആഗ്രഹമാണ് സി.പി.ഐ.എം സാക്ഷാത്കരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിലവില് കുടുംബത്തിന് വീടുവച്ച് നല്കുന്നതിന് സംസ്ഥാനകമ്മറ്റി മുന്കൈയ്യെടുത്ത് നടപടികള് ആരംഭിച്ചത്.
വീട് നിര്മ്മിക്കുന്നതിനായി കൊട്ടാകമ്പൂരിലെ രണ്ടാം വാര്ഡില് പത്തുലക്ഷത്തോളം രൂപ മുടക്കി സ്ഥലംവാങ്ങിയിരുന്നു. നിര്മ്മാണത്തിനാവശ്യമായ നടപടികള് ആരംഭിച്ച് കഴിഞ്ഞു. നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരുപത്തി മൂന്നിന് 11 മണിക്ക് തറക്കല്ലിടില് mകര്മ്മം നിര്വ്വഹിക്കും.
എല്ലാവിധ സൗകര്യങ്ങളോടും കൂടി 1256 സ്ക്വയര്ഫീറ്റിൽ നിര്മ്മിക്കുന്ന വീടിന് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വേഗത്തില് വീട് നിര്മാണം പൂര്ത്തീകരിച്ച് കുടുംബത്തെ ഇവിടേയ്ക്ക് മാറ്റി പാര്പ്പിക്കുമെന്ന് സിപിഎം നേതാക്കള് പറഞ്ഞു.
