അബുദാബി: തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കില്‍ കമ്പനികള്‍ അടുത്തമാസം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ അടക്കേണ്ടിവരുമെന്ന് അബുദാബി നഗരസഭ. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ കന്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യം നല്‍കേണ്ടതുണ്ടെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കി.