അബുദാബി: ഇരുപത്തിയേഴാമത് അബുദാബി രാജ്യാന്തര പുസ്തകമേള ജനപങ്കാളിത്തം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. 'വായന ഭാവി നിര്‍ണയിക്കും' എന്ന പ്രമേയത്തില്‍ നടക്കുന്ന മേള നാളെ സമാപിക്കും. അബുദാബി ടൂറിസം സാംസ്‌കാരിക അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേളയില്‍ അറബ് വിദേശ പ്രസാധന ശാലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇടം നേടിയിരിക്കുന്നത്. ലോക പ്രസിദ്ധീകരണ മേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയതും വിപുലവുമായ ഗ്രസ്ഥശേഖരം കരസ്തമാക്കാന്‍ സ്‌കൂള്‍കുട്ടികളടക്കം ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുസ്തകോത്സവ നഗരിയിലേക്ക് ഒഴുകിയെത്തിയത്.
സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം, ഇലക്ട്രോണിക് ആപ്ലിക്കേഷനുകളും പ്രസിദ്ധീകരണ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രദര്‍ശന നഗരിയിലെത്തുന്നവരെ ആകര്‍ഷിക്കുന്നു. ചൈനയാണ് ഇത്തവണ പുസ്തക മേളയിലെ അതിഥി.
മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ നോവലിസ്റ്റുകള്‍, രചയിതാക്കള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ എന്നിവര്‍ ഇരുപത്തിയേഴാമത് രാജ്യാന്തര പുസ്തക മേളയുടെ ഭാഗമായി. 'വായന ഭാവി നിര്‍ണയിക്കും' എന്ന പ്രമേയത്തില്‍ നടക്കുന്ന മേള നാളെ സമാപിക്കും.
