കൊല്ലം: കൊല്ലം മടത്തറയില്‍ ബസ് യാത്രക്കാരിയെ അപമാനിച്ച 60 കാരന്‍ പിടിയില്‍. മടത്തറ ജവഹര്‍ കോളനിയില്‍ താമസിക്കുന്ന ഹുസൈനാണ് അറസ്റ്റിലായത്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ, സഹയാത്രക്കാരിയായ യുവതിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഹുസൈനെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സ്വീകരിക്കുന്നതിനായി പ്രതികൾ നാളെ കോടതിയിൽ ഹാജരാകും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾ ഹാജരാകുന്നത്. കേസിൽ ഏഴാം പ്രതിയായ ദിലീപ് നേരത്തെ കോടതിയിൽ ഹാജരായി കുറ്റപത്രം സ്വീകരിച്ചതിനാൽ നാളെ ഹാജരാകേണ്ടതില്ല, അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരും കുറ്റപത്രം സ്വീകരിച്ചിട്ടുണ്ട്. മുഖ്യപ്രതി സുനിൽ കുമാർ അടക്കം മറ്റ് പ്രതികൾന നാളെ ഹാജരാകും.
