ദില്ലി: പട്ടികജാതി, വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പൊതുസ്ഥലങ്ങളിൽ വച്ച് ഫോണിലൂടെ ജാതി പറഞ്ഞത് അധിക്ഷേപിക്കുന്നതും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ ചെലമേശ്ര്‍, ജസ്റ്റിസ് എസ് അബ്ദുല് നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. തനിക്കെതിരെയുളള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് വിധി.
രണ്ട് സ്ഥലങ്ങളിലിരുന്ന് ഫോണില്‍ സംസാരിച്ചതിനാല്‍ പൊതു സ്ഥലമെന്ന നിര്‍വചനത്തില്‍ വരില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. അത് കൊണ്ട് തന്നെ എസ് സി എസ്ടി നിയമം മൂന്നാം വകുപ്പിലെ സെക്ഷന്‍ ഒന്ന് പ്രകാരം കേസെടുക്കാനാവില്ലെന്നായിരുന്നു വാദം.
