എസ്എഫ്‌ഐയുടെ കുല്‍ദീപ് സിംഗ് നാഗിയാണ് പ്രസിഡന്റ്. എന്‍എസ്‌യു പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സ്ഥാനാര്‍ത്ഥി വിജയ് പരാജയപ്പെട്ടു.

ക്യാമ്പസ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയോടൊപ്പം സര്‍വ്വകലാശാല വിജയിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്‌ഐഐക്ക് പുറമെ ദളിത് സ്റ്റുഡന്റ് യൂണിയന്‍, ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍, ബഹുജന്‍ സ്റ്റുഡന്റ് ഫ്രണ്ട്, തെലങ്കാന വിദ്യാര്‍ത്ഥി വേദിക എന്നീ സംഘടനകളുമാണ് സഖ്യത്തിലുള്ളത്. 

ജെഎന്‍യുവില്‍ എസ്എഫ്‌ഐ -ഐസ സഖ്യം എബിവിപി പാനലിനെ തകര്‍ത്ത് മികച്ച വിജയം നേടിയിരുന്നു..