തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ ഫ്ളാറ്റിന് മുകളില്‍ നിന്നും വീണ് എ.സി മെക്കാനിക്ക് മരിച്ചു. നെടുമങ്ങാട് ആനാട് ഇരിഞ്ചിയം റോഡരികത്ത് വീട് പുനവൂര്‍പ്പാറ സ്വദേശി ജിജിന്‍ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പരിക്കേറ്റ ജിജിനെ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.