കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു. അപകടത്തില്‍ ഒരാളെ കാണാതായി.
പാലക്കാട് സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ചെര്‍പുളശ്ശേരി സ്വദേശി അഫ്‌സല്‍(17)നെയാണ് കാണാതായത്. രക്ഷപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ അഫ്‍സലിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.