വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കരയില്‍ വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

വിവാഹ സൽക്കാരം കഴിഞ്ഞ് ചിറ്റാറ്റിൻകരയിൽ നിന്നും മാമത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരില്‍ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.