കോട്ടയത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകയായ യുവതി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
കോട്ടയം: കോട്ടയത്ത് സ്കൂട്ടറില് സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്ത്തകയായ യുവതി വാന് ഇടിച്ചുണ്ടായ അപകടത്തില് മരിച്ചു. കിടങ്ങൂര് കുളങ്ങരമുറിയില് പരേതനായ കെ.എ.വാസുദേവന്റെ മകള് സൂര്യ (29) ആണു മരിച്ചത്. ബന്ധുവിനോടൊപ്പം സൂര്യ സഞ്ചരിച്ചിരുന്ന ബൈക്കില് വാന് ഇടിക്കുകയായിരുന്നു. ഇടിച്ച വാന് നിര്ത്താതെ പോയി. വെളളിയാഴ്ച രാത്രി ഏഴിന് അയര്ക്കുന്നം തിരുവഞ്ചൂര് റോഡില് ചപ്പാത്ത് നിഷ്കളങ്ക ജംക്ഷനിലായിരുന്നു അപകടം.
ചെറിയ ചാറ്റല്മഴയുള്ള സമയത്തായിരുന്നു അപകടം. സ്കൂട്ടറിനു പിന്നില് വാന് ഇടിച്ചതിനെ തുടര്ന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര് സൂര്യയെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്റ്റാര് വിഷന് ചാനലിലെ മാധ്യമപ്രവര്ത്തകയാണ് സൂര്യ.
സൂര്യയുടെ പിതാവ് സി.പി.ഐ.എം അയര്ക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവന് അഞ്ചു മാസം മുന്പാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കല്കോളജ് ആശുപത്രി മോര്ച്ചറിയില്.
