ഒമാനില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി
മസ്കറ്റ്: ഒമാനിലെ സോഹാറിൽ റോഡപകടത്തിൽ മരിച്ച മൂന്നു മലയാളികളുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹങ്ങൾ സൊഹാർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സുഗ നന്ദൻ നായർ , പന്തളം കുരമ്പാല സ്വദേശി രജീഷ് രാമചന്ദ്രൻ പിള്ള , കണ്ണൂർ തളിക്കാവ് സ്വദേശി സജീന്ദ്രൻ നായർ എന്നി മൂന്നു മലയാളികൾ ആണ് ഇന്നലെ സോഹാറിനടുത്ത് ബഡുവ എന്ന സ്ഥലത്തു ഉണ്ടായ വാഹന അപകടത്തിൽ മരണപെട്ടത്.
സോഹാര് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതശരീരങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടി ക്രമണങ്ങൾ ആരംഭിച്ചതായി എംബസി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുഗ നന്ദനും, രജീഷ് രാമചന്ദ്രൻ പിള്ളയും ഇബ്രി ആരോഗ്യ മന്ത്രാലയ ആശുപത്രിയിലെ കരാർ ജീവനക്കാർ ആയിരുന്നു.
സജീന്ദ്രൻ നായർ ഇബ്രിക്കടുത്തു ഇദ്രിസ് എന്ന സ്ഥലത്തെ ഒരു നിർമാണ കമ്പനിയിലെ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. വാരാന്ധ്യമായതിനാൽ ഒരു സ്വകാര്യ സന്ദർശനത്തിനായി ഇബ്രിയിൽ നിന്നും സോഹാറിലേക്കു യാത്ര തിരിച്ച 15 പേരാണ് അപകടത്തിൽ പെട്ടത്. ഇബ്രി യങ്കൾ റോഡിൽ ബദുവ എന്ന സ്ഥലത്തുവെച്ച് ഉണ്ടായ ശക്തമായ കാറ്റിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി ബാസ്സ് മറിയുകയായിരുന്നു.
ഡ്രൈവർ ഉൾപ്പടെ പരുക്കേറ്റ ഏഴുപേർ സോഹാർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്
