മരം മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ മധ്യവയസ്കൻ മരിച്ചു. ആഴാകുളം പെരുമരം എടത്തട്ടുവീട്ടിൽ തങ്കമണി എന്നുവിളിക്കുന്ന തങ്കരാജ് (63) ആണ് മരിച്ചത്. മരം വെട്ട് തൊഴിലാളിയായ തങ്കരാജ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ളാവ് മുറിക്കുന്നതിനിടെ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരം: മരം മുറിക്കുന്നതിനിടെ മുറിച്ച മരത്തിൻറെ കൊമ്പിനൊപ്പം നിലത്തുവീണ മധ്യവയസ്കൻ മരിച്ചു. ആഴാകുളം പെരുമരം എടത്തട്ടുവീട്ടിൽ തങ്കമണി എന്നു വിളിക്കുന്ന തങ്കരാജ് (63) ആണ് മരിച്ചത്. മരം വെട്ട് തൊഴിലാളിയായ തങ്കരാജ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ളാവ് മുറിക്കുന്നതിനിടെ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്.
പ്ലാവിൻറെ കൊമ്പ് മുറിക്കുന്നതിനിടെ മുറിച്ചഭാഗത്തോടൊപ്പം താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്ലാവിൽ നിന്നും സമീപത്തെ ചീലാന്തി മരത്തിലിടിച്ച ശേഷം നിലത്തുവീണ് തലയുടെ പിൻഭാഗത്ത് കല്ല് കുത്തിക്കയറിയ തങ്കരാജ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് തങ്കരാജിന്‍റെ കുടുംബം. ഇൻക്സ്റ്റ് പൂർത്തിയാക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം സംസ്കരിച്ചു.
