അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്
ആലപ്പുഴ: പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മിനി വാന് ഡ്രൈവര് മരിച്ചു. കന്യാകുമാരി കൊല്ലടവ് ലിറ്റില് ഫ്ളവര് ഭവനത്തില് റോബിന് സണിന്റെ മകന് വിജയകുമാറാണ്(37) മരിച്ചത്. അപകടത്തില് ആറു പേര്ക്ക് പരിക്കേറ്റു. അമ്പലപ്പുഴ കാക്കാഴം റെയില്വെ മേല്പ്പാലത്തില് ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
കന്യാകുമാരിയില് നിന്ന് കൊച്ചിയിലേക്കു പോയ വാനില് എതിരെ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്ന്ന് വാന് പൂര്ണമായും തകര്ന്നു. വാനിലുണ്ടായിരുന്ന പരിക്കേറ്റ നിഖേല് പിള്ള (60), മെര്ലിറ്റ് (24), സിബിന് (23), ഷിബു (23), പ്രദീപ് (23), ആന്റണി(24) എന്നിവരെ മെഡിക്കല് കോളേജാശുപത്രിയില് പ്രവേശിപ്പിച്ചു.
