കൊച്ചി: ട്രാക്കിലേക്ക് യാത്രക്കാരന്‍ എടുത്തുചാടിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഓട്ടം നിലച്ചു. പാലാരിവട്ടം സ്റ്റേഷനിലാണ് ഒരാൾ ട്രാക്കിലേക്ക് ചാടിയത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് ട്രാക്കിലേക്ക് ചാടിയതെന്ന് കെ.എം.ആർ.എൽ അറിയിച്ചു. ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. ഇയാളെ ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷം ആലുവ ചങ്ങമ്പുഴ പാർക്ക് റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു.