കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണിക്കിടെ അപകടം. അപകടത്തിൽ ഒരു കരാർ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരാർ തൊഴിലാളിയായ രാജേഷാണ് മരിച്ചത്.


കൊച്ചി: കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണിക്കിടെ അപകടം. അപകടത്തിൽ ഒരു കരാർ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരാർ തൊഴിലാളിയായ രാജേഷാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കിടെ ഉണ്ടായ സംഭവത്തില്‍ അവിടെ വച്ച് തന്നെ രാജേഷ് മരിച്ചിരുന്നു. കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി കരാര്‍ അടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ കരാര്‍ പണിക്കിടെ ഭാരമേറിയ ഷീറ്റ് കൈമാറുന്നതിനിടെ താഴെ വീണാണ് അപകടം. 

മരിച്ച രാജേഷ് വൈക്കം ടിവി പുരം സ്വദേശിയാണ്. രാജേഷിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.