കോഴിക്കോട് : മൂഴിക്കലില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു . ബൈക്ക് ഓടിച്ചിരുന്ന മലാപ്പറമ്പ് സ്വദേശി പ്രജിത്ത്, ഭാര്യ ഷിംന (35), മകന്‍ അഭിഷേക് (15)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മൂഴിക്കല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.