കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് മരണം

First Published 13, Mar 2018, 11:45 PM IST
accident in malappuram
Highlights
  • രണ്ടത്താണിയില്‍ വാഹനാപകടം

മലപ്പുറം: മലപ്പുറം രണ്ടത്താണി ദേശീയപാതയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്  രണ്ടു പേർ മരിച്ചു.കണ്ണൂർ കേളകം സ്വദേശി ഡോമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ്  എന്നിവരാണ് മരിച്ചത്. ഭാര്യ മേഴ്‍സി ഡൊമിനിക്, മകളുടെ ഭർത്താവ് ജോർജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

loader