ഓമനി വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
പഴനി: തമിഴ്നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സജിനി ആണ് മരിച്ചത്.പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 11.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികൾ സഞ്ചരിച്ച ഓമനി വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് നേരത്തേ മരിച്ചത്. ഇതില്‍ നാല് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടലിലാണ് കോരുത്തോട് ഗ്രാമം.
