Asianet News MalayalamAsianet News Malayalam

പൊള്ളാച്ചിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

accident near pollachi three malayalis died
Author
First Published Dec 10, 2017, 12:15 PM IST

ചെന്നെെ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പൊള്ളാച്ചിക്കു സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ്ര സ്വദേശികളായ ജാക്‌സണ്‍(21),ജോതിന്‍ ജോ(34),അമല്‍(20) എന്നിവരാണ് മരിച്ചത്. 

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാറില്‍ ഉണ്ടായിരുന്ന ലിജോയ്ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്. 

Follow Us:
Download App:
  • android
  • ios